ശബരിമല വിമാനത്താവളം; 2,570 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചതായി മുഖ്യമന്ത്രി

പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ സൈ​റ്റ് ക്ലി​യ​റ​ന്‍സ്, ഡി​ഫ​ന്‍സ് ക്ലി​യ​റ​ന്‍സ് എ​ന്നി​വ ല​ഭ്യ​മാ​യി
ശബരിമല വിമാനത്താവളം; 2,570 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചതായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള നി​ര്‍മാ​ണ​ത്തി​ന് ഏ​ക​ദേ​ശം 2,570 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കെ.​യു. ജ​നീ​ഷ്‌​കു​മാ​റി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സെ​ന്‍റ​ര്‍ ഫൊ​ര്‍ മാ​നേ​ജ്മെ​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് ത​യാ​റാ​ക്കി​യ അ​ന്തി​മ സാ​മൂ​ഹി​കാ​ഘാ​ത വി​ല​യി​രു​ത്ത​ല്‍ പ​ഠ​ന​റി​പ്പോ​ര്‍ട്ട് പ​ഠി​ക്കു​ന്ന​തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട ഏ​ഴം​ഗ വി​ദ​ഗ്ധ​സ​മി​തി​യു​ടെ ശു​പാ​ര്‍ശ പ​രി​ഗ​ണി​ച്ചാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ്പെ​ഷ്യ​ല്‍ പ​ര്‍പ്പ​സ് വെ​ഹി​ക്കി​ള്‍ (എ​സ്‌​പി​വി) രൂ​പീ​ക​രി​ക്കാ​നും വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് (ഡി​പി​ആ​ർ) ത​യാ​റാ​ക്കാ​നും ഏ​ജ​ന്‍സി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ സൈ​റ്റ് ക്ലി​യ​റ​ന്‍സ്, ഡി​ഫ​ന്‍സ് ക്ലി​യ​റ​ന്‍സ് എ​ന്നി​വ ല​ഭ്യ​മാ​യി. സു​ര​ക്ഷാ ക്ലി​യ​റ​ന്‍സി​നു​ള്ള അ​പേ​ക്ഷ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. റി​പ്പോ​ര്‍ട്ട് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​ക്കാ​യി സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com