ഗുരു ചെറുക്കാൻ ശ്രമിച്ച അന്ധവിശ്വാസത്തെ സിലബസിൽ ചേർക്കാൻ ശ്രമം; ചരിത്രവും സംസ്കാരവും ദേശീയതലത്തിൽ അട്ടിമറിക്കുന്നുവെന്ന് പിണറായി വിജയൻ

കേരള സർക്കാർ പിന്തുടരുന്നത് ഗുരുവിന്‍റെ പാത
pinarayi vijayan about sivagiri

ഗുരു ചെറുക്കാൻ ശ്രമിച്ച അന്ധവിശ്വാസത്തെ സിലബസിൽ ചേർക്കാൻ ശ്രമം; ചരിത്രവും സംസ്കാരവും ദേശീയതലത്തിൽ അട്ടിമറിക്കുന്നുവെന്ന് പിണറായി വിജയൻ

Updated on

തിരുവനന്തപുരം: കേരളത്തിന്‍റെ സാമൂഹിക സാംസ്കാരിക ജീവിതത്തിന് ശിവഗിരി തീർത്ഥാടനം എന്നും പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നൂറ്റാണ്ട് മുൻപ് കേരളത്തിൽ നിലനിന്നിരുന്ന അസംബന്ധ പ്രവണതകൾക്കെതിരേയാണ് ഗുരുവിന്‍റെ വാക്കുകളും പ്രവർത്തികളും ഉണ്ടായതെന്ന് പിണറായി വിജയൻ പറഞ്ഞു.

ദൈവ ദശകം, ദർശനമാല, ആത്മോപദേശകം ശതകം തുടങ്ങിയ ഗുരുവിന്‍റെ കൃതികൾ ഇത്തരത്തിലുള്ള അനുഭവ സാക്ഷ്യങ്ങളിൽ നിന്നാണ് പിറവിയെടുത്തത്. ചാതുർവർണ്യ വ്യവസ്ഥയെ തകർക്കുക എന്നതായിരുന്നു ഗുരുവിന്‍റെ സന്ദേശം. ബ്രാഹ്മണ്യത്തെയും നാടുവാഴിത്തത്തെയും വെല്ലുവിളിച്ചുകൊണ്ട് അടിച്ചമർത്തപ്പെട്ടവരുടെ വിപ്ലവത്തിനാണ് ഗുരു തുടക്കം കുറിച്ചത്. അരുവിപ്പുറത്തെ പ്രതിഷ്ഠയോടെയാണ് 19 ആം നൂറ്റാണ്ടിന്‍റെ അവസാനം കേരള നവോത്ഥാനം ആരംഭിച്ചത്.

ക്ഷത്രിയ ബ്രഹ്മണ അധികാര വ്യവസ്ഥക്കെതിരേ ഉയർന്ന അടിമർത്തപ്പെട്ടവന്‍റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ. ഓരോ ജാതികൾക്കും ഓരോ നിയമങ്ങൾ. സവർണൻ അവർമനെ തല്ലിക്കൊന്നാൽ ശിക്ഷയില്ല. മനുഷ്യൻ മനുഷ്യനെ അടിമയാക്കി ചൂഷണം ചെയ്തിരുന്ന വ്യവസ്ഥിതിയുടെ നട്ടെല്ലായിരുന്ന ബ്രാഹ്മണ്യത്തിനെതിരേയാണ് ശ്രീനാരായണ ചിന്തകളുടെ ആയുധം ഉയർന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ചരിത്രവും, സംസ്കാരവും ദേശീയതലത്തിൽ അട്ടിമറിക്കപ്പെടുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഗുരുവിന്‍റെ പാതയിലൂടെയാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്. സർക്കാരിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരു ചെറുക്കാൻ ശ്രമിച്ച അന്ധവിശ്വാസത്തെ സിബസിൽ ചേർക്കാൻ ശ്രമിക്കുന്നു. ഇത് ഗുരു നിന്ദയാണ്. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. വർക്കല ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിലെത്തിയതായിരുന്നു പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പിണറായിയോടെപ്പം വേദിയിലുണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com