കോൺഗ്രസ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടിട്ടില്ല: പിണറായി വിജയൻ

മതനിരപേക്ഷത വലിയ ഭീഷണി നേരിടുന്നു
pinarayi vijayan against congress

പിണറായി വിജയൻ

Updated on

കൊല്ലം: കോൺഗ്രസ് ഒരു കാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യം പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ഈ കാലത്ത് ഇടതുപക്ഷത്തിനും സിപിഎമ്മിനും വലിയ ഉത്തരവാദിത്വമാണുള്ളത്.

രാജ്യത്തിന്‍റെ പൊതു സ്വഭാവം കളഞ്ഞുകുളിക്കാനുള്ള ശ്രമം നടക്കുന്നു. മതനിരപേക്ഷത വലിയ ഭീഷണി നേരിടുന്നു. മതനിരപേക്ഷത ആർഎസ്എസ് അംഗീകരിച്ചിരുന്നില്ല.

രാജ്യം ഒരു മത രാഷ്ട്രമാവണമെന്നാണ് അവർ ആഗ്രഹിച്ചതെന്നും പിണറായി വിജയൻ ആരോപിച്ചു.

ബാബ്റി മസ്ജിദ് തകർത്തത് സംഘപരിവാറാണ്. എന്നാൽ, അന്നത്തെ കോൺഗ്രസ് സർക്കാർ എല്ലാത്തിനും ഒത്താശ ചെയ്യുകയാണ് ചെയ്തത്. ഒത്താശ ചെയ്തതിൽ നിന്ന് കോൺഗ്രസിന് വിട്ടുനിൽക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ നിലപാട് സ്വീകരിക്കുന്ന സംഘപരിവാർ നേതാക്കളെ പോലെ സമാന നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് നേതാക്കൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com