ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരം; കെ. സുധാകരനെ പ്രശംസിച്ച് മുഖ്യമന്ത്രി

ജി. സുധാകരൻ പാർട്ടിയെ പറ്റിച്ചു
pinarayi vijayan against 
g sudhakaran

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: ജി. സുധാകരനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരമാണെന്ന് പിണറായി തുറന്നടിച്ചു. പാർട്ടിക്കെതിരേ പ്രവർത്തിക്കില്ലെന്ന് നിലപാട് എടുത്ത കെ. സുധാകരനെ പിണറായി പ്രശംസിക്കുകയും ചെയ്തു.

കേരളത്തിൽ നിരവധിപേർ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളിൽ നിന്ന് മാറി. അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തിൽ ഒരാളാണ് ജി. സുധാകരനും. എന്നാൽ തനിക്ക് എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി. സുധാകരന്‍റെ വിചാരമെന്നും പിണറായി പറഞ്ഞു.

പാർട്ടിക്ക് എല്ലാവരും തുല്യരാണ്. കെ. സുധാകരൻ ചെയ്തത് പോലെ പാർട്ടിക്ക് വിധേയനായി നിൽക്കുക‍യാണ് വേണ്ടിയിരുന്നത്. അങ്ങനെ നോക്കുമ്പോൾ ജി. സുധാകരൻ ചെയ്തത് ചെറ്റത്തരമായി പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി അർപ്പിച്ച വിശ്വാസം പോയി. ഗൂഢാലോചന നടത്തി കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർഥിയായി മാറിയെന്നും, അത് വലിയ പാതകമാണെന്നും പിണറായി ആരോപിച്ചു

logo
Metro Vaartha
www.metrovaartha.com