'പറയുമ്പോൾ തിരിച്ച് കിട്ടുമെന്ന് ഓർക്കണം'; അൻവറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുലിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നത് അപക്വമാണ്
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: രാഹുൽ ഗാന്ധിക്കതെിരായ പിവി അൻവറിന്‍റെ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. തിരിച്ചു കിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

രാഹുൽ ഗാന്ധിക്ക് നല്ല മാറ്റം വന്നിരുന്നെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോൺഗ്രസുകാർ തന്നെ പറഞ്ഞതാണ്. ഇന്ത്യയിലൂടെ നീളം നടന്ന് ധാരാളം അനുഭവങ്ങളൊക്കെ വന്നുവെന്നാണ് കരുതിയത്. പക്ഷെ അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ ഒരു രാഷ്ട്രീയ നേതാവിന് ചേർന്നതല്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുലിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നത് അപക്വമാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്തിയല്ല അദ്ദേഹം. അതിനാലാണ് രാഹുൽ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പേരിനൊപ്പം ഗാന്ധി എന്ന് കൂട്ടി ഉച്ചരിക്കാ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുലിന്‍റെ ഡിഎൻഎ പരിശോധിക്കണമെന്നുമായിരുന്നു അൻവറിന്‍റെ വിവാദ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തെന്നാണ് ചോദിച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന് മറുപടി ആയിരുന്നു അൻവറിന്‍റെ അധിക്ഷേപം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com