രാഹുലിന്‍റേത് ക്രിമിനൽ രീതി; നിയമനടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി

''ഗർഭം ധരിച്ച സ്ത്രീയെ കൊന്നു കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതിയാണ്''
pinarayi vijayan against rahul mamkootathil

പിണറായി വിജയൻ | രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎഎക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭം ധരിച്ച സ്ത്രീയെ കൊന്നു കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതിയാണ്. എത്രനാൾ രാഹുലിന് പിടിച്ചു നിൽക്കാനാവുമെന്നറിയില്ല. രാഹുലിനെതിരായ ആരോപണത്തിൽ നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ എംഎൽഎയായി തുടരരുതെന്നതാണ് പൊതു അഭിപ്രായം. രാഹുൽ രാഷ്ട്രീയത്തിന് അപമാനം വരുത്തിവച്ചു. ചില കാര്യങ്ങളൊക്കെ ചില ഘട്ടത്തിൽ സംഭവിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കട്ടെ എന്നും അത്തരം കാര്യങ്ങളിലിപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തകർക്ക് മാന്യതയുണ്ട്, ധാർമികതയുണ്ട്. അതു നഷ്ടപ്പെടുമെന്ന മനോവൃഥ കോൺഗ്രസിനുണ്ട്. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തൊക്കയോ വിളിച്ചു പറയുന്നു. മുതിർന്ന നേതാക്കളുടെ വരെ അഭിപ്രായം കേട്ട ശേഷം പ്രതികരിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com