
പിണറായി വിജയൻ
കണ്ണൂർ: ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ‍്യത്തിൽ അയ്യപ്പനേടൊപ്പം വാവർക്കും സ്ഥാനമുണ്ടെന്നു പറഞ്ഞ മുഖ‍്യമന്ത്രി, അത് ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. ബിജെപിക്ക് മേധാവിത്വം ലഭിച്ചാൽ കേരളത്തിൽ നിലനിൽക്കുന്ന സാഹോദര‍്യവും സമാധാനവും ഇല്ലാതാവുമെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു.