''അതി ദാരിദ്ര്യത്തിൽ നിന്ന് മോചനം, 64,006 കുടുംബങ്ങൾക്ക് ഇനി പുതു ജീവൻ'

അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു
''അതി ദാരിദ്ര്യത്തിൽ നിന്ന് മോചനം, 64,006 കുടുംബങ്ങൾക്ക് ഇനി പുതു ജീവൻ'
Updated on

തിരുവനന്തപുരം: 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതിക്ക് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്‍റെ സംരക്ഷണത്തിലായിരിക്കുമെന്നും അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം....

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിലാണ്. അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്‍റെ പൊതുധാരയിലേക്കെത്തിക്കും.

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരമാണ് 64,006 കുടുംബങ്ങൾ ഉൾപ്പെട്ട അന്തിമ പട്ടിക തയ്യാറാക്കിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറം, 11.4% തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. കോട്ടയമാണ് ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല. ആലപ്പുഴ ജില്ലയിലെ കുമാരപുരം, കാസർഗോഡ് ജില്ലയിലെ കള്ളാർ എന്നീ പഞ്ചായത്തുകളിൽ അതിദരിദ്രരായി ആരെയും കണ്ടെത്തിയിട്ടില്ല. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളുടെ അഭാവം അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണയിച്ചിട്ടുള്ളത്. ബൃഹത്തും സൂക്ഷ്മവുമായ പ്രവർത്തനങ്ങളിലൂടെ കുറ്റമറ്റ രീതിയിലാണ് പട്ടിക തയ്യാറാക്കിയത്.

വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രർക്ക്, അവർ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണെങ്കിൽ മുൻഗണന നൽകിയും, ലൈഫ് ലിസ്റ്റിൽ ഉൾപ്പെടാത്തവരാണെങ്കിൽ അവരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയും ഗവൺമെന്റ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 11,340 പേർക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുക. പൗരന് അടിസ്ഥാന അവകാശ രേഖകൾ ലഭ്യമാക്കുകയെന്നത് ഏറെ പ്രധാനമാണ്. ‘അവകാശം അതിവേഗം യജ്ഞത്തിലൂടെ’ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കും.

അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കൽ, പഠന സൗകര്യങ്ങൾ ഒരുക്കൽ, സ്ഥിരമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഭക്ഷണം ഉറപ്പാക്കൽ ,അശരണരുടെ പുനരധിവാസം, തൊഴിൽ കാർഡ് ലഭ്യമാക്കൽ എന്നിങ്ങനെ എല്ലാതലത്തിലും സർക്കാർ കൈത്താങ്ങുറപ്പാക്കുന്നതാണ് അതിദാരിദ്ര്യമുക്ത കേരളം പദ്ധതി. അതിജീവനത്തിനായി കഷ്ടപ്പെടുന്നവർക്ക് കരുതലൊരുക്കുന്നത് വഴി ഏവർക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങും, എവിടെയും പുഞ്ചിരി വിടരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com