"ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു"; ആശംസകളുമായി പിണറായി

വി.ഡി സതീശനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് മുൻ മുഖ്യമന്ത്രിയുടെ കുറിപ്പ്
pinarayi vijayan appreciate vd satheesan

വി.ഡി. സതീശനും പിണറായി വിജയനും

Updated on

തിരുവനന്തപുരം: കേരളത്തിന്‍റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി. സതീശനും മന്ത്രിസഭയ്ക്കും അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അത്തരം ഇടപെടലുകൾക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നൽകുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പിണറായി കുറിച്ചു. വി.ഡി സതീശനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് മുൻ മുഖ്യമന്ത്രിയുടെ കുറിപ്പ്.

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി. സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ. മുൻ സർക്കാരുകൾ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു. അത്തരം ഇടപെടലുകൾക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നൽകുന്നു. - പിണറായി വിജയന്‍റെ കുറിപ്പ്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചുനടന്ന ചടങ്ങിൽ വച്ചാണ് വി.ഡി. സതീശനും 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. മുൻ മുഖ്യമന്ത്രിയായ പിണറായി വിജയനെ സതീശൻ വീട്ടിലെത്തി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നു. പിണറായി വിജയനും എം.വി. ഗോവിന്ദനും ഉൾപ്പടെയുള്ള പ്രതിപക്ഷ നിരയും ചടങ്ങിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com