
മുഖ‍്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല
തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല. സിവിൽ ഏവിയേഷൻ നിയമം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക‍്യൂഷൻ അനുമതി നിഷേധിച്ചത്. മുൻ എംഎൽഎ ശബരിനാഥൻ അടക്കം നാലുപേരായിരുന്നു കേസിലെ പ്രതികൾ.
2022 ജൂൺ 13ന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ‍്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. ശബരിനാഥൻ, ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് എന്നിവരായിരുന്നു കേസിലെ പ്രതികൾ.