നയപ്രഖ്യാപനം അല്ല, നയരാഹിത്യ പ്രഖ്യാപനം: വിമർശനവുമായി പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കുള്ള ആദ‍്യ വാർത്താ സമ്മേളനത്തിലായിരുന്നു പിണറായി വിജയൻ വിമർശനം നടത്തിയത്
pinarayi vijayan criticize udf government policy speech

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്‍റെ നയപ്രഖ‍്യാപന പ്രസംഗത്തിനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയപ്രഖ‍്യാപനമല്ല നയരാഹിത‍്യ പ്രഖ‍്യാപനമാണെന്നും പറയേണ്ട കാര‍്യങ്ങൾ കേന്ദ്രത്തോട് പറഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കുള്ള ആദ‍്യ വാർത്താ സമ്മേളനത്തിലായിരുന്നു പിണറായി വിജയൻ വിമർശനം നടത്തിയത്.

കുറെ കാര‍്യങ്ങൾ‌ കേന്ദ്രത്തിൽ നിന്നും ചോദിച്ചു വാങ്ങേണ്ടതുണ്ടെന്നും അതിനെകുറിച്ചെല്ലാം മൗനം പാലിച്ചെന്നും മുൻ മുഖ‍്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ ധനകാര‍്യസ്ഥിതി റിസർവ് ബാങ്ക് അംഗീകരിച്ച കണക്ക് അനുസരിച്ച് 5,429 കോടി രൂപ ഖജനാവിൽ നീക്കിയിരുപ്പ് വച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആ ഭാഗം മറച്ചുവച്ച് ശരിയല്ലാത്ത നരേറ്റീവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് ന‍യപ്രഖ‍്യാപനത്തിൽ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com