Kerala
''വേണ്ടെന്ന് ഡോക്റ്റർ പറഞ്ഞു, വയ്ക്കാൻ ചിലർ പറയുന്നു'', കണ്ണട ഉപേക്ഷിച്ചതിനെക്കുറിച്ച് പിണറായി | Video
ചികിത്സ കഴിഞ്ഞപ്പോൾ വായിക്കാൻ ബുദ്ധിമുട്ടില്ല. കഴിഞ്ഞ ദിവസം ഡോക്റ്ററെ കണ്ടപ്പോൾ അദ്ദേഹം കണ്ണട ഉപയോഗിക്കേണ്ടതില്ലെന്ന് പറഞ്ഞുവെന്നാണ് പിണറായി പറയുന്നത്.
തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ കണ്ണടയില്ലാതെ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കാഴ്ച തെളിഞ്ഞുവെന്നും അതു കൊണ്ട് കണ്ണട ഉപയോഗിക്കേണ്ടതില്ലെന്നും ഡോക്റ്റർ നിർദേശിച്ചുവെന്നാണ് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പിണറായി മറുപടി നൽകിയത്.
കണ്ണിൽ തിമിരത്തിന്‍റെ ചികിത്സ നടത്തി. കഴിഞ്ഞ ദിവസം ഡോക്റ്ററെ കണ്ടപ്പോൾ അദ്ദേഹം കണ്ണട ഉപയോഗിക്കേണ്ടതില്ലെന്ന് പറഞ്ഞുവെന്നാണ് പിണറായി പറയുന്നത്.
കണ്ണട ഉപയോഗിക്കണമെന്ന് പലരും പറയുന്നുണ്ട്. കുറേ കാലമായി കണ്ണട വച്ചു കൊണ്ടുള്ള മുഖം കണ്ണു കൊണ്ടിരുന്നതിനാലാണ് അങ്ങനെ പറയുന്നതെന്നും പിണറായി.
