പിണറായി വിജയൻ ഞായറാഴ്ച അബുദാബിയിൽ

യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും.
Pinarayi Vijayan in Abu Dhabi on Sunday

പിണറായി വിജയൻ

Updated on

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 9 ന് അബുദാബിയിലെത്തും. 9ന് വൈകിട്ട് ആറിന് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിൽ കേരളപ്പിറവിയുടെ 70-ാം വാർഷികവുമായി ബന്ധപ്പെട്ട് മലയാളോത്സവം എന്ന പരിപാടിയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ജയ തിലക് , ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി തുടങ്ങിയവർ പ്രസംഗിക്കും. ലോക കേരളസഭ, മലയാളം മിഷൻ, അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ അംഗീകൃത ഇന്ത്യൻ സംഘടനകൾ എന്നിവരടങ്ങിയ സമിതിയാണ് പരിപാടിക്കു നേതൃത്വം നൽകുന്നത്.

പരിപാടിയിലേക്ക് എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസ് സർവീസ് ഉണ്ടാകും. കേരള- അറബ് സംസ്കാരങ്ങൾ സമന്വയിക്കുന്ന വിവിധ പരിപാടികളും ഉണ്ടാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com