കോഴിക്കോട് മെഡിക്കൽ കോളെജ് അപകടം; സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചെന്ന് മുഖ‍്യമന്ത്രി

ഇലക്‌ട്രിക്കൽ ഇൻസ്പെക്റ്ററിന്‍റെ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമെ വ‍്യക്തമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്ന് മുഖ‍്യമന്ത്രി പറഞ്ഞു
chief minister pinarayi vijayan reacted on kozhikkode medical college fire incident

പിണറായി വിജയൻ

Updated on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജ് അത‍്യാഹിത വിഭാഗത്തിൽ പുക പടർന്നു പിടിച്ച് അപകടമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് മെഡിക്കൽ കോളെജിൽ സംഭവിച്ചതെന്നും ഇലക്‌ട്രിക്കൽ ഇൻസ്പെക്റ്ററിന്‍റെ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമെ വ‍്യക്തമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും മുഖ‍്യമന്ത്രി പറഞ്ഞു.

ആരോഗ‍്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളെജിലേക്ക് പോയിട്ടുണ്ടെന്നും മന്ത്രിയുടെ സന്ദർശനത്തിനു ശേഷം മറ്റു കാര‍്യങ്ങളിൽ തീരുമാനമെടുക്കുമെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം പുക പടർന്നു പിടിച്ചുണ്ടായ അപകടത്തെ തുടർന്ന് 5 പേർ മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസാണ് കേസെടുത്തത്. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് ഇവർ മരിച്ചതെന്നായിരുന്നു ആരേപണം. തുടർന്നാണ് നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com