'ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്'; രേവന്ത് റെഡ്ഡിക്കെതിരേ പിണറായി വിജയൻ | Video

പരസ്യമായി ഉന്നയിച്ചതിന് പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി രൂക്ഷമായി പൊട്ടിത്തെറിച്ചു. രേവന്ത് റെഡ്ഡിക്ക് വിശദമായ മറുപടി പറയുന്നുണ്ടെന്നും തത്കാലം ഇത്രമാത്രമേ പറയുന്നുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പോ മേനോ വിജയാ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അടുത്തിടെ രേവന്ത് റെഡ്ഡി നടത്തിയ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അദ്ദേഹം ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ സാധാരണ ഗതിയിൽ കാണിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. അദ്ദേഹം പരസ്യമായി ഉന്നയിച്ചതിന് പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോൾ ഇത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com