"ഇവൻ പ്രശ്നക്കാരനാ", കട്ടപ്പനയിലും മൈക്കിന് മുഖ്യമന്ത്രിയോട് പിണക്കം!

പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങുന്നതിനിടെയാണ് അത് തടസപ്പെടുത്തി ഉച്ചത്തിലുള്ള ശബ്ദം ഉയർന്നത്
pinarayi vijayan mike issue kattappana

pinarayi Vijayan

file image

Updated on: 

കട്ടപ്പന: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കട്ടപ്പനയിൽ വച്ച് നടന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലും മൈക്ക് പണിമുടക്കി. എന്നാൽ ഇതിനോട് രോഷാകുലനാവാതെ ചിരിയോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങുന്നതിനിടെയാണ് അത് തടസപ്പെടുത്തി ഉച്ചത്തിലുള്ള ശബ്ദം ഉയർന്നത്. പിന്നാലെ മുഖ്യമന്ത്രി സംസാരം നിർത്തി.

"ഈ മൈക്ക് വച്ചാലേ പ്രശ്നമാ" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജീവനക്കാർ പ്രശ്നം പരിഹരിച്ചതിനു പിന്നാലെ മുഖ്യമന്ത്രി സംസാരം ആരംഭിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com