

pinarayi vijayan
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസാണ്. അയാളുടെ കഴിവിന്‍റെ ഭാഗമായല്ല ഒളിവിലിരിക്കുന്നത്.
കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്‍റെ സംരക്ഷണമുണ്ടെന്നും പിണറായി ആരോപിച്ചു. രാഹുൽ എവിടെയാണെന്ന് കോൺഗ്രസിന് കൃത്യമായി അറിയാം.
അക്കാര്യം പൊലീസിനെ അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മനപൂർവം രാഹുലിനെ അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്ന ആരോപണം ശരിയല്ല. സംസ്ഥാനത്തിന്‍റെ പുറത്ത് അടക്കം കോൺഗ്രസിന്‍റെ കവചം ഉണ്ട്. രാഹുലിന് കർണാടകയിൽ താമസിക്കാൻ ഒത്താശ ചെയ്ത് കൊടുത്തത് ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുലിനെ സംരക്ഷിക്കുന്നതിൽ ആർക്കോ പങ്കുണ്ടെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു