"സിഎമ്മേ ഒരു ചോദ്യം‍?" വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി

കെ.യു. ജനീഷ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം
pinarayi vijayan responded to a questioner during his speech

പിണറായി വിജയൻ

file image

Updated on

പത്തനംതിട്ട: പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രിയുടെ മറുപടി. തിങ്കളാഴ്ച പത്തനംതിട്ട കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം.

സംസ്ഥാനത്തിന്‍റെ വികസനത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ വേദിയിൽ നിന്നൊരാൾ സിഎമ്മേ ഒരു ചോദ്യം എന്ന് പറയുകയായിരുന്നു. ഉടൻ തന്നെ അത് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി കർശന ഭാഷയിൽ മറുപടിയും നൽകി. ശേഷം പ്രസംഗം തുടരുകയായിരുന്നു. ഇതിന്‍റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഇത് വലിയ ചർച്ചാ വിഷയമായി.

logo
Metro Vaartha
www.metrovaartha.com