മുൻപ് ഭാര്യയെക്കുറിച്ചായിരുന്നു ആരോപണങ്ങൾ, ഇപ്പോൾ മകളെക്കുറിച്ച്: മുഖ്യമന്ത്രി

ഭാര്യ കമലയ്ക്ക് പെൻഷൻ കിട്ടിയ പണം ഉപയോഗിച്ചാണ് മകൾ വീണ ബിസിനസ് തുടങ്ങിയതെന്നും മുഖ്യമന്ത്രി
pinarayi vijayan
pinarayi vijayanfile
Updated on

തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരേ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണം ഉയർത്തിയാലും ജനങ്ങൾ സ്വീകരിക്കുമോയെന്നു കാണാമെന്ന് അദ്ദേഹം നിയമസഭയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

മുൻപ് ഭാര്യയെക്കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്കെതിരേയായി. കൊട്ടാരം പോലുള്ള വീടെന്നൊക്കെ മുൻപ് പറഞ്ഞിരുന്നത് ഇപ്പോൾ കേൾക്കാനില്ല. ബിരിയാണി ചെമ്പ് പോലുള്ള ആരോപണങ്ങളെ തന്നെ ഏശിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്‍റെ ഭാര്യ കമലയ്ക്ക് പെൻഷൻ കിട്ടിയ പണം ഉപയോഗിച്ചാണ് മകൾ വീണ ബിസിനസ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മകൾക്കെതിരാ‍യ ആരോപണങ്ങളെക്കുറിച്ച് ആദ്യമായാണ് മുഖ്യമന്ത്രി വ്യക്തമായ പ്രതികരണം നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com