നിങ്ങൾ ഇപ്പോഴാണോ അറിഞ്ഞത്? തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച ചോദ്യത്തിന് പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി

സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി
pinarayi vijayan ridiculed journalists questions
Pinarayi Vijayanfile

ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 19 സ്ഥാനാർഥികൾ പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരം കൊണ്ടാണോയെന്ന ചോദ്യത്തിന് നിങ്ങൾ ഇപ്പോഴാണോ അറിയുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി. കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം ഡൽഹിയിൽ വല്യ ചൂടായിരുന്നല്ലോ എന്നായിരുന്നു. തുടർന്നുള്ള തെരഞ്ഞെടുപ്പ് ചോദ്യത്തോട് പരിഹാസ മറുപടിയും നൽകി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തോല്‍വിയെക്കുറിച്ച് സാമൂഹിക മാധ്യമത്തില്‍ കൂടി മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും. പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com