
പിണറായി വിജയൻ, എസ്. ജയശങ്കർ
കാഠ്മണ്ഡു: നേപ്പാളിൽ കുടുങ്ങി കിടക്കുന്ന മലയാളികളായ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേന്ദ്ര വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കറിനാണ് കത്തയച്ചത്.
കുടുങ്ങി കിടക്കുന്നവരെ അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര‍്യം ഏർപ്പെടുത്തുന്നതിനും കേന്ദ്രം ഇടപെടണമെന്നാണ് കത്തിലെ ആവശ‍്യം. വിനോദ സഞ്ചാരത്തിനായി നേപ്പാളിലെ പൊഖ്റയിലെത്തിയവരാണ് കുടുങ്ങി കിടക്കുന്നത്. നേപ്പാളിൽ പ്രക്ഷോഭമുണ്ടായതിന്‍റെ സമീപത്തായിട്ടാണ് ഇവർ കഴിയുന്നത്.