ക്ഷേമപെൻഷൻ വർധിപ്പിക്കും, കുടിശിക 2 ഘട്ടങ്ങളായി നൽകും: മുഖ്യമന്ത്രി

2024-25 സാമ്പത്തിക വര്‍ഷം രണ്ട് ഗഡുവും 2025-26 സാമ്പത്തിക വർഷത്തിൽ മൂന്നു ഗഡുവും വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി
pinarayi vijayan says welfare pension will be increased
Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് നിയമസഭിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷന്‍റെ 5 ഗഡു കുടിശിക നൽകാനുണ്ട്. അത് സമയബന്ധിതമായി കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷം രണ്ട് ഗഡുവും 2025-26 സാമ്പത്തിക വർഷത്തിൽ മൂന്നു ഗഡുവും വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെൻഷന്‍റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം മാത്രമാണ് ലഭിക്കുന്നത്. ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നു പദ്ധതികള്‍ക്കാണ്. ശരാശരി 6.80 ലക്ഷം പേര്‍ക്ക് മാത്രമാണ് ഇതു ലഭിക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍റെ ഗുണഭോക്താക്കള്‍ 62 ലക്ഷം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Trending

No stories found.

Latest News

No stories found.