

പിണറായി വിജയൻ
കോഴിക്കോട്: കേന്ദ്ര സർക്കാരും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട് വച്ച് നടന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്‍റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് അജൻഡ നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം വഖഫ് വിഷയത്തിൽ വി.ഡി. സതീശൻ സർക്കാരും ആർഎസ്എസ് അജൻഡയ്ക്ക് കീഴ്പ്പെട്ടുവെന്ന് കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിലെത്തിയിരുന്നുവെങ്കിൽ ഇതുണ്ടാകുമായിരുന്നോയെന്നും ആർഎസ്എസ് അജൻഡയ്ക്കൊപ്പം പോകണമെന്നാണ് യുഡിഎഫിന്‍റെ നിലപാടെന്നും പറഞ്ഞു.