മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച ചര്‍ച്ച നടത്തും
Pinarayi Vijayan
പിണറായി വിജയൻ
Updated on

തിരുവനന്തപുരം: മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് ഓണ്‍ലൈനായിട്ടായിരിക്കും ചര്‍ച്ച.

സമരം അവസാനിപ്പിക്കണമെന്ന് സമരക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ആരെയും ഇറക്കി വിടില്ലെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കും. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമപരിരക്ഷയ്ക്കാണെന്ന് സമരക്കാരെ അറിയിക്കുകയും ചെയ്യും.

എറണാകുളം ജില്ലാ കലക്റ്റര്‍ അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com