മുഖ്യമന്ത്രി കളമശേരിയിൽ; സ്ഫോടനം നടന്ന കൺവെൻഷൻ സെന്‍റർ സന്ദർശിച്ചു, പിന്നാലെ ആശുപത്രിയിലേക്ക്

മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റ്യൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു
കൺവെൻഷൻ സെന്‍റർ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിയും സംഘവും
കൺവെൻഷൻ സെന്‍റർ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിയും സംഘവും
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന സർവകക്ഷിയോഗത്തിനു പിന്നാലെ കളമശേരിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടനം നടന്ന കൺവൻഷൻ സെന്‍ററിലേക്കാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റ്യൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പിന്നാലെ കളമശേരി മെഡിക്കൽ കോളെജിലും എത്തിയ മുഖ്യമന്ത്രിയും സംഘവും പരിക്കേറ്റവരെ സന്ദർശിച്ചു. ഇവിടെ 4 പേരാണ് ഐസിയുവിൽ കഴിയുന്നത്. തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും സൺറൈസ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com