മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്; ഉപതെരഞ്ഞെടുപ്പിൽ വ്യക്തിപരമായ ആക്രമണം വേണ്ടെന്ന് സിപിഎം

എൽഡിഎഫിന്‍റെ തെരഞ്ഞടുപ്പ് കൺവഷൻ 16 ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും
Published on

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പു പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ 24 ന് എത്തും. അയർകുന്നത്തും പുതുപ്പള്ളിയിലും നടക്കുന്ന എൽഡിഎഫ് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. 31 ന് ശേഷം രണ്ടാംഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തുമെന്നാണ് വിവരം. ആദ്യഘട്ട പ്രചരണത്തിന് മറ്റുമന്ത്രിമാർ പങ്കെടുക്കില്ല.

പ്രചരണവേദിയിൽ ആർക്കുമെതിരെയും വ്യക്തിപരമായ ആക്രമണം വേണ്ടെന്നാണ് സിപിഎം നിലപാട്. എൽഡിഎഫിന്‍റെ തെരഞ്ഞടുപ്പ് കൺവഷൻ 16 ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സ്ഥാനാർഥിയായി ജെയ്ക് സി. തോമസ് 17 നു പത്രിക സമർപ്പിക്കും. വികസനവും രാഷ്ട്രീയവും മാത്രമായിരിക്കും സിപിഎം ചർച്ചയാക്കുന്നതെന്നാണ് വിവരം. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്നാണു പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടിയുടെ മകനെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി നിർത്തുന്നത്. സെപ്റ്റംബർ 5 നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം 8 നായിരിക്കും.

logo
Metro Vaartha
www.metrovaartha.com