കോഴിക്കോട് ചേവരമ്പലത്ത് പൈപ്പ് പൊട്ടി റോഡിൽ വൻ ഗർത്തം; കടകളിലും വീടുകളിലും വെള്ളം കയറി

വെള്ളച്ചാട്ടം പോലെ കുതിച്ച് വെള്ളം പുറത്തേക്ക് വന്നതെന്ന് പ്രദേശവാസികൾ
pipe burst in Chevarambalam, huge crater on Kozhikode road

കോഴിക്കോട് ചേവരമ്പലത്ത് പൈപ്പ് പൊട്ടി റോഡിൽ വൻ ഗർത്തം; കടകളിലും വീടുകളിലും വെള്ളം കയറി

Updated on

കോഴിക്കോട്: മലാപ്പറമ്പ് - ചേവരമ്പലം റോഡിൽ വൻ ഗർത്തം. റോഡിന്‍റെ നടുവിലാണ് ഗർത്തം രൂപപ്പെട്ടത്. കുടിവെള്ള പൈപ്പ് പൊട്ടിയതിന് പിന്നാലെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. റോഡിന്‍റെ പകുതി ഭാഗത്തോളം തകർന്ന് തൊട്ടടുത്ത കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി.

തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. വാട്ടർ അതോറിറ്റി മലാപ്പറമ്പ് ടാങ്കിൽ നിന്നും ചേവരമ്പലം ഭാഗത്തേക്കുള്ള വിതരണ പൈപ്പാണ് പൊട്ടിയത്. വെള്ളച്ചാട്ടം പോലെ വലിയ ശക്തിയിലാണ് വെള്ളം പുറത്തേക്ക് വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

മെഡിക്കൽ കോളെജിലേക്ക് അടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും മുന്നറിയിപ്പ് ബോർഡൊന്നും വയ്ക്കാതിരുന്നതിനാൽ ഇരു വശത്തു കൂടി വാഹനങ്ങൾ പോവുന്നുണ്ടായിരുന്നു. അപകട സാധ്യത ഉള്ളതിനാൽ ഗാതാഗത നിയന്ത്രണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com