പി.ജെ. ജോസഫിനെ കാബിനറ്റ് റാങ്കോടെ കാർഷിക വികസന സമിതി ചെയർമാനാക്കും

എം.കെ. മുനീറിനും ജി. ദേവരാജനും കാബിനറ്റ് പദവി നൽകിയിട്ടും പി.ജെ. ജോസഫിനു പദവി ലഭിക്കാത്തതിൽ കേരള കോൺഗ്രഹിന് അമർഷമുണ്ടായിരുന്നു
pj joseph agricultural development council chairman cabinet rank

പി.ജെ. ജോസഫ്

File image

Updated on: 

തിരുവനന്തപുരം: മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കാർഷിക വികസന സമിതി ചെയർമാനാക്കും. കാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയേക്കും.

ഇതോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെ എണ്ണം എട്ടാവും. പാലാ എംഎല്‍എ മാണി സി. കാപ്പന്‍ നോര്‍ക്ക വൈസ് ചെയർമാനാക്കും.

എം.കെ. മുനീറിനും ജി. ദേവരാജനും കാബിനറ്റ് പദവി നൽകിയിട്ടും പി.ജെ. ജോസഫിനു പദവി ലഭിക്കാത്തതിൽ കേരള കോൺഗ്രഹിന് അമർഷമുണ്ടായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയും മന്ത്രി മോൻസ് ജോസഫുമായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു തീരുമാനം വരുന്നത്.