"രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണം": പി.കെ. കൃഷ്ണദാസ്

കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുന്നത് തുടരുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു
p.k. krishnadas against rahul mamkootathil mla

പി.കെ. കൃഷ്ണദാസ്

Updated on

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാജി വയ്ക്കണമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഇക്കാര‍്യം കോൺഗ്രസ് രാഹുലിനോട് ആവശ‍്യപ്പെടണമെന്നു പറഞ്ഞ കൃഷ്ണദാസ് കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുന്നത് തുടരുകയാണെന്ന് ആരോപിച്ചു.

കഴിഞ്ഞ ദിവസം അർധരാത്രി 12.30 യോടെയാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്നും പ്രത‍്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എആർ ക‍്യാംപിലെത്തിച്ചതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരേ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. രാഹുൽ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നാണ് വിവരം. തിരുവല്ല മജിസ്ട്രേറ്റിനു മുന്നിൽ രാഹുലിനെ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലാണ് അറസ്റ്റ്. ആദ‍്യ രണ്ടു ബലാത്സംഗക്കേസുകളിലും രാഹുലിനു ജാമ‍്യം ലഭിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com