P. K. Kunhalikutty
P. K. Kunhalikuttyfile

'നവ കേരള സദസിനെതിരേ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ല, അവരുടെ പരിപാടി അവർ നടത്തട്ടെ', പി.കെ. കുഞ്ഞാലിക്കുട്ടി

''സ്കൂൾ കുട്ടികളെ നവകേരള സദസിൽ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ല''
Published on

കോഴിക്കോട്: നവ കേരള സദസിനെതിരേ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി അവർ നടത്തും. അതിനെതിരേ പ്രതിഷേധത്തിന് മുസ്ലീം ലീഗ് ആഹ്വാനം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ഇത്തരം പരിപാടികളിലേക്ക് ജനം പരപ്രേരണയില്ലാതെ സ്വയം എത്തിചേരേണ്ടതാണ്. സ്കൂൾ കുട്ടികളെ നവകേരള സദസിൽ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നും ഇതിനെല്ലാം മാതൃക മുൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നവ കേരള സദസിനെതിരേ പ്രതിഷേധത്തിന് യുഡിഎഫും ആഹ്വാനം ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com