'ഉപതെരഞ്ഞെടുപ്പിലെ വിമതശല്യം യുഡിഎഫിന് തിരിച്ചടിയാവില്ല'; കുഞ്ഞാലിക്കുട്ടി

ഇന്ത്യ ഇത് വരെ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷത്തിൽ പ്രിയങ്ക വയനാട്ടിൽ വിജയിക്കു
PK Kunhalikutty about Rebels candidates
PK Kunhalikuttyfile
Updated on

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിലെ വിമതശല്യം യുഡിഎഫിന് തിരിച്ചടിയാവില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പേപ്പർ പൂരിപ്പിച്ച് കെട്ടിവയ്ക്കാൻ കാശുള്ള ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് വളരെ തൃപ്തമായ സ്ഥിതിയിലാണ്. പ്രിയങ്ക ഗാന്ധിയുടെ ലോഞ്ചിങ്ങോടെ ഉപതെരഞ്ഞെടുപ്പ് രംഗം മുഴുവന്‍ യുഡിഎഫിന്‍റെ കൈയ്യിലാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇന്ത്യ ഇത് വരെ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷത്തിൽ പ്രിയങ്ക വയനാട്ടിൽ വിജയിക്കുമെന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി അൻവറിന് മാധ്യമങ്ങൾ ഉയർന്ന പ്രാധാന്യം നൽകുന്നുവെന്നും കുറ്റപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com