കേരളത്തിന്‍റെ വ‍്യവസായ ഭൂപടം മാറിയത് ആന്‍റണി സർക്കാരിന്‍റെ കാലത്ത്; തരൂരിനെതിരേ കുഞ്ഞാലിക്കുട്ടി

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാമല്ലാത്തതിന് കാരണക്കാർ ഇടതുപക്ഷ സർക്കാരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
pk kunhalikutty against shashi tharoor statement about kerala development
P. K. Kunhalikutty
Updated on

തിരുവനന്തപുരം: സർക്കാരിനെ പ്രശംസിച്ച് ലേഖനം എഴുതിയ ശശി തരൂർ എംപിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിന്‍റെ വ‍്യവസായ ഭൂപടം മാറിയത് ആന്‍റണി സർക്കാരിന്‍റെ കാലത്താണെന്നും കേരളത്തിലെ മാറ്റങ്ങൾക്ക് കാരണമായത് യുഡിഎഫ് സർക്കാർ ആണെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു.

കിൻഫ്രയും ഇൻഫോപാർക്കും തുടങ്ങിയത് യുഡിഎഫ് സർക്കാർ ആണ് അക്കാലത്ത് പ്രതിപക്ഷം സമരം ചെയ്തു. നിക്ഷേപങ്ങൾക്ക് അനുകൂലമായ നയമല്ല ഇടതുസർക്കാരിന്‍റെത്. ചില ഇടത് സർക്കാരുകളുടെ നയം തന്നെ പൊളിച്ചടുക്കലാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാമല്ലാത്തതിന് കാരണക്കാർ ഇടതുപക്ഷ സർക്കാരാണ്. താൻ വ‍്യവസായ മന്ത്രിയായിരുന്ന കാലത്ത് വൻ മാറ്റങ്ങളുണ്ടായി. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com