

പി.കെ. കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്ന് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഉഭയകക്ഷി ചർച്ചകളിൽ ലീഗ് വിഷയം ഉന്നയിക്കും.
ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും, മുന്നണിയിൽ സൗഹാർദ അന്തരീക്ഷത്തിൽ ഇത് ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്നണി വിപുലീകരണ സാധ്യതകൾ പരിശോധിക്കുകയാണെന്നും സമാന ചിന്താഗതിയുള്ളവർ മുന്നണിയുടെ ഭാഗമാവുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.