സുപ്രഭാതം പത്രത്തിന്‍റെ സമീപനം വിഷമമുണ്ടാക്കി; അതൃപ്തി പരസ്യമാക്കി ലീഗ്

സുപ്രഭാതം പത്രത്തിന്‍റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ മുസ്ലീം ലീഗ് പങ്കെടുക്കില്ലെന്ന് നേതാക്കൾ അറിയിച്ചിരുന്നു
pk kunjalikutty about suprabhatham newspaper
PK Kunhalikuttyfile

കോഴിക്കോട്: സുപ്രഭാതം പത്രം തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് വിഷമം ഉണ്ടാക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് ഇക്കാര്യം ചർച്ച ചെയ്തുവെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, മുസ്ലീം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും പാർട്ടിയുടെ അഭിപ്രായം സമസ്ത നേതൃത്വത്തെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

സുപ്രഭാതം പത്രത്തിന്‍റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ മുസ്ലീം ലീഗ് പങ്കെടുക്കില്ലെന്ന് നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റി ഉള്ളതിനാലാണ് ഉദ്ഘാടനത്തിൽ നിന്നും വിട്ടു നിൽക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എന്നാൽ ഉദ്ഘാടനം നിശ്ചയിച്ചു കഴിഞ്ഞല്ലെ യോഗം തീരുമാനിച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരത്തിൽ മുടിനാകിഴ കീറി പരിശോധിക്കേണ്ടതില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com