പി.കെ. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണം; സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ്

സെപ്റ്റംബർ 3 ചൊവാഴ്ച്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച ആവശ‍്യം ഉന്നയിച്ചത്
PK Sasi should be removed as KTDC Chairman; CPM Palakkad District Secretariat
പികെ ശശി
Updated on

പാലക്കാട്: മുൻ എംഎൽഎ പികെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്. സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും പികെ ശശിയെ മാറ്റണമെന്നും സിപിഎം ജില്ലാ കമ്മിറ്റി ആവശ‍്യപെട്ടു. ഈ കാര‍്യം ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ കമ്മിറ്റി പാർട്ടി സംസ്ഥാന നേത‍ൃത്വത്തിന് കത്ത് അയച്ചു.

സെപ്റ്റംബർ 3 ചൊവാഴ്ച്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച ആവശ‍്യം ഉന്നയിച്ചത്. പാർട്ടി അച്ചടക്ക നടപടി നേരിട്ട പികെ ശശി യെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിലനിർത്തുന്നത് പാർട്ടി അണികൾക്കിടയിൽ ഭിന്നതയുണ്ടാക്കുമെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

അഴിമതി ആരോപണത്തെ തുടർന്നാണ് പി.കെ. ശശിയെ പാർട്ടിയുടെ എല്ലാ ചുമതലയിൽ നിന്നും ഒഴിവാക്കിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പികെ ശശിയെ ബ്രാഞ്ച് അംഗമായിട്ടാണ് തരംതാഴ്ത്തിയത്. സഹകരണ സ്ഥാപനങ്ങൾ സ്വന്തം ആവശ‍്യങ്ങൾക്കായി ഉപയോഗിച്ചു, മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലെ ഫണ്ട് തിരിമറി, വിഭാഗീയത എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പികെശശിക്കെതിരെ നടപടിയെടുത്തത്.

Trending

No stories found.

Latest News

No stories found.