പി.കെ. ശശിയെ പദവികളിൽ നിന്നും ഒഴിവാക്കി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്

അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി പദവികളിൽനിന്നു പി.കെ.ശശിയെ ഒഴിവാക്കിയത്
pk sasi removed citu president corruption allegations
പി.കെ. ശശിയെ പദവികളിൽ നിന്നും ഒഴിവാക്കി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്
Updated on

പാലക്കാട്: പാർട്ടി നടപടി നേരിട്ട പി.കെ. ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിൽ നിന്നും നീക്കി. കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ. മോഹനനായിരിക്കും പുതിയ സിഐടിയു ജില്ലാ പ്രസിഡന്‍റ്.

അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി പദവികളിൽനിന്നു പി.കെ.ശശിയെ ഒഴിവാക്കിയത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസിൽ കുടുക്കാനായി ശശി നടത്തിയ ഗൂഢാലോചനയും പുറത്തുവന്നിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com