പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു; ഒറ്റപ്പാലത്ത് വിമതനാകാൻ സാധ്യത

പാർട്ടി തരംതാഴ്ത്തിയതിൽ അതൃപ്തി
PK Sasi resigns as KTDC Chairman

പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു

Updated on

തിരുവനന്തപുരം: സിപിഎമ്മുമായി അകന്നതിന് പിന്നാലെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ. ശശി രാജിവെച്ചു. ഷൊർണ്ണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാകമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളെജിന്‍റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽ നിന്നും ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടെന്നുള്ള ആരോപണങ്ങളടക്കം ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടി നടപടി.

കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥ പങ്കെടുത്തിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളാലാണ് ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ശശി പറഞ്ഞിരുന്നത്.

എന്നാൽ നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് വിലയിരുത്തൽ. യാത്രയിൽ പങ്കെടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ശശി മറുപടി നൽകിയിരുന്നില്ല. ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ശശി എത്തുമെന്നും അഭ്യൂഹമുണ്ട്.

logo
Metro Vaartha
www.metrovaartha.com