

പി.കെ. ശ്രീമതി
PK Sreemathi
തിരുവനന്തപുരം: പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയതായി പരാതി. മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം നടന്നത്. ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്.
കോൽക്കത്തയിൽ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു.
ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.