നിയമസഭാ തെരഞ്ഞെടുപ്പ്: തളിപ്പറമ്പിൽ പി.കെ. ശ‍്യാമള തന്നെ സ്ഥാനാർഥി, എതിർപ്പുകൾ തള്ളി സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.കെ. ശ‍്യാമളയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമായതായാണ് വിവരം
p.k. syamala to contest in assembly election from taliparamba

പി.കെ. ശ‍്യാമള

Updated on

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര‍്യ പി.കെ. ശ‍്യാമള തന്നെ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതു സംബന്ധിച്ച് തീരുമാനമായതായാണ് വിവരം.

പി.കെ. ശ‍്യാമളയെ പരിഗണിച്ചുള്ള സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയെങ്കിലും തളിപ്പറമ്പിൽ പി.കെ. ശ‍്യാമളയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരേ പാർട്ടി പ്രവർത്തരിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നിരുന്നു.

ശ‍്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരായ പോസ്റ്ററുകളും സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ശ‍്യാമളയെ കൂടാതെ എൻ. സുകന‍്യയുടെ പേരും സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. വ‍്യാഴാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.

logo
Metro Vaartha
www.metrovaartha.com