ഇടുക്കിയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ സ്വദേശി കൊച്ചുതേവർ (60) ആണ് മരിച്ചത്
Plantation worker meets tragic end in wild elephant attack.

കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

Representative Image
Updated on

ഇടുക്കി: പൂപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.

തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ സ്വദേശി കൊച്ചുതേവർ (60) ആണ് മരിച്ചത്. എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ ഇയാൾ കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെടുകയായിരുന്നു. ആനകളെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പ്രദേശവാസികളെത്തി പടക്കം പൊട്ടിച്ച് ആനകളെ വിരട്ടിയോടിച്ച ശേഷമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കൊച്ചുതേവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. സംഭവത്തിൽ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

കാട്ടാന ആക്രമണം പതിവായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശമാണ് പൂപ്പാറ. നിരവധി കാട്ടാനക്കൂട്ടങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങാറുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com