പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവം; ഗതാഗത വകുപ്പിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി

മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്
The High Court quashed the action of the Transport Department which transferred a driver for keeping a plastic bottle in a KSRTC bus.

പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവം; ഗതാഗത വകുപ്പിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി

Updated on

കൊച്ചി: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയ ഗതാഗത വകുപ്പിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണമില്ലാതെയാണ് സ്ഥലം മാറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഡ്രൈവറായ ജയ്മോൻ‌ ജോസഫിനെ പൊൻകുന്നം ഡിപ്പോയിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് കെഎസ്ആർടിസിയോട് കോടതി നിർദേശിച്ചു. ദീർഘദൂരം കുടിവെള്ളം ബസിൽ സൂക്ഷിക്കുന്നത് അത‍്യാവശ‍്യമാണെന്നു പറഞ്ഞ കോടതി, അത് തെറ്റായി കണക്കാക്കാൻ സാധിക്കില്ലെന്നും വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com