പ്ലാസ്റ്റിക് കവർ ഉരുക്കി ചേർത്ത എണ്ണ; കൊല്ലത്ത് ബേക്കറി സീൽ ചെയ്തു

റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം ഈ ബേക്കറി പലഹാരങ്ങൾ നിർമിച്ച് വിതരണം നടത്തിയിരുന്നു
plastic oil seized kollam bakery

പ്ലാസ്റ്റിക് കവർ ഉരുക്കി ചേർത്ത എണ്ണ; കൊല്ലത്ത് ബേക്കറി സീൽ ചെയ്തു

Updated on

കൊല്ലം: എസ്‌എംപി പാലസ് റോഡിനടുത്തുള്ള ബേക്കറിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ, പ്ലാസ്റ്റിക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടി. കൊല്ലം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കടയിൽ പരിശോധന നടത്തിയത്.

സ്ഥാപനത്തിന് രേഖകളോ, ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പലഹാരക്കട പ്രവർത്തിച്ചിരുന്നത്.

റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം വിതരണം നടത്തിയിരുന്ന പലഹാരങ്ങൾ നിർമിച്ചിരുന്നത് ഈ ബേക്കറിയിലായിരുന്നു. തുടർന്ന് കട അടപ്പിക്കുകയും ഉടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു.

നഗരത്തിൽ തുടർച്ചയായി പരിശോധനയുണ്ടാവുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com