Kerala
ഹയർ സെക്കന്‍ഡറി പരീക്ഷാ ഫലം മേയ് 25ന്; പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം പരഹരിക്കുന്നതിന് താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാന്‍ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി
തിരുവനന്തപുരം: ഹയർ സെക്കന്‍ഡറി പരീക്ഷാ ഫലം മേയ് 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂലൈ 5ന് ഒന്നാം വർഷ ഹയർ സെക്കന്‍ഡറി ക്ലാസുകൾ ആരംഭിക്കും. ക്ലാസുകളിൽ ചേരാന്‍ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാവും.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കുന്നതിന് താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാന്‍ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടാതെ മൂല്യനിർണയം നടത്തിയ അധ്യപകർക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപത്തിൽ വ്യാകുലപ്പെടേണ്ട ആവശ്യമില്ല. ചിലപ്പോൾ താമസിച്ചാണ് പണം കൊടുക്കാന്‍ കഴിയാറുള്ളത്. മുന്‍പും അത്തരത്തിൽ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.