സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും

സീറ്റ് പ്രതിസനന്ധി ച​​ര്‍ച്ച 25 ന്
Plus one classes will start today
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് (തിങ്കൾ) ആരംഭിക്കും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കന്‍ററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജുലൈ 5നായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്. ഏകദേശം മൂന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ നിലവിൽ സ്ഥിരപ്രവേശനം നേടിയിട്ടുണ്ട്.

അതേസമയം ഇനിയും അഡ്മിഷന്‍ ലഭിക്കാനുള്ളവര്‍ക്ക് സപ്ലിമെന്‍ററി അലോട്‌മെന്‍റ് സമയത്ത് അഡ്മിഷന്‍ ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വളരെവേഗം തന്നെ ഈ നടപടികൾ പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അലോട്ട്‌മെന്‍റ് ലഭിക്കാത്തവർക്ക് മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷ പുതുക്കാം. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് സംഘടനകളുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ച നടത്തും. 25ന് ഉച്ചയ്ക്ക് 2 മണിക്ക് സെക്രട്ടേറിയറ്റ് അനക്സ്-2 ലാണ് ചർച്ച.

Trending

No stories found.

Latest News

No stories found.