
നാദാപുരത്ത് പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം; ബിരുദ വിദ്യാർഥി പിടിയിൽ
file image
കോഴിക്കോട്: നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് മിസിഹബിനു പകരം പരീക്ഷയെഴുതിയത് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്മയിലാണെന്ന് കണ്ടെത്തൽ. പ്രിൻസിപ്പലിന്‍റെ പരാതിയിൽ മുഹമ്മദ് ഇസ്മയിലിനെ പൊലീസ് അറസ്റ്റു ചെയ്തു.
നാദാപുരം കടമേരി ആർഎസി ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു സംഭവം. ഇംഗ്ലീഷ് ഇംപ്രൂവ്മെന്‍റ് പരീക്ഷയായിരുന്നു ശനിയാഴ്ച നടന്നത്. ഇതിനിടെ ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹോൾ ടിക്കറ്റ് പരിശോഘിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.