പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്‍റ് ജൂൺ 5 ന്

മൂന്നാംഘട്ട അലോട്ട്മെ​ന്‍റുകൾക്ക് ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും
plus one first allotment at june 5th
plus one first allotment at june 5th
Updated on

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്‍റ് 12നും മൂന്നാം അലോട്ട്മെന്‍റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്. മൂന്നാംഘട്ട അലോട്ട്മെ​ന്‍റുകൾക്ക് ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും.

എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്കൂളുകളിലെ മാനേജ്മെ​ന്‍റ്​ ക്വാട്ട (20 ശതമാനം സീറ്റ്) പ്രവേശനം അതത് മാനേജ്മെന്‍റുകളാണ് നടത്തുന്നത്. അതിന് അതത് സ്കൂളുകളിൽ പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നൽകണം. ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷവും അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ കാന്‍ഡിഡേറ്റ് ലോ ഗിന്‍ വഴി തിരുത്താനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com