കുറേ നാളായി സമരം ചെയ്യാതിരുന്നവരല്ലേ, ഉഷാറായി വരട്ടെ; എസ്എഫ്ഐ സമരത്തെ പരിഹസിച്ച് വി. ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര ആരംഭിച്ചു
plus one seat crisis in malappuram education minister v sivankutty mocks sfi strike
V Sivan kutty

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചുള്ള എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറേ നാളായി സമരം ചെയ്യാതിരുന്നവരല്ലേ, ഉഷാറായി വരട്ടെ. അവർ എന്താണ് മനസിലാക്കിയിരിക്കുന്നതെന്നറിയില്ല, തെറ്റിദ്ധാരണയാവാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര ആരംഭിച്ചു. മലപ്പുറം കലക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് അഫ്സൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.