ആലപ്പുഴ: എയർഗണ്ണുമായി സ്കൂളിലെത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിയെ മർദിച്ചതായി പരാതി. ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചായായാണ് വിദ്യാർഥി തോക്കുമായെത്തി മർദിച്ചതെന്നാണ് പരാതി. സ്കൂൾ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എയർഗണ്ണിനൊപ്പം കത്തിയും വിദ്യാർഥിയുടെ പക്കലുണ്ടായിരുന്നുവെന്ന് സ്കൂൾ അധികൃതർ പൊലീസിനോട് പറഞ്ഞു. ആയുധം പ്രയോഗിച്ചിട്ടില്ല. മർദനമേറ്റ വിദ്യാര്‍ഥി സ്കൂളിൽ പരാതി നൽകി. സ്കൂൾ അധികൃതർ പരാതി പൊലീസിനു കൈമാറുകയായിരുന്നു. വിദ്യാർഥിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഉപയോഗ്യ ശൂന്യമായ തോക്ക് കണ്ടെത്തിയട്ടുണ്ട്. സംഭവത്തിൽ പൊലീസ് ജുവനൈൽ കോടതിയിൽ റിപ്പോർട്ട് നൽകി.