പ്ലസ് വണ്‍ വിദ്യാർഥിയെ സഹപാഠികൾ തല്ലിചതച്ചു, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; കേസ്

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ അടക്കം വിവരം അറിയുന്നത്.
Plus one student brutally beaten by classmates in kollam
പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനംvideo screenshot

കൊല്ലം: അഞ്ചലിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സഹപാഠിയെ തല്ലിചതച്ചത്. ആശുപത്രിയിലുള്ള കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്ച വൈകിട്ട് സ്കൂളിന് സമീപത്തുവച്ചായിരുന്നു ആക്രമണം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ അടക്കം വിവരം അറിയുന്നത്. അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. 3 വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും ഈ ദൃശ്യം മറ്റൊരാൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.