ഷൂ ധരിച്ചെത്തിയതിന് പ്ലസ്‍ വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമർദനം; ദൃശ്യങ്ങൾ പുറത്ത്

ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വീട്ടുകാരടക്കം ഇക്കാര്യമറിയുന്നത്.
Plus one student brutally beaten by seniors at kasaragod
ഷൂ ധരിച്ചെത്തിയതിന് പ്ലസ്‍ വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമർദനം; ദൃശ്യങ്ങൾ പുറത്ത്Video Screenshot

കാസർകോട്: ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമർദനം. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. എന്നാൽ മർദനമേറ്റ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ കുട്ടിയ്ക്ക് തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ പോകാതെയായി. അപ്പോഴും മർദനമേറ്റ കാര്യം കുട്ടി പറഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്.

എന്നാൽ വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വീട്ടുകാരടക്കം ഇക്കാര്യമറിയുന്നത്. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Trending

No stories found.

Latest News

No stories found.